നാരങ്ങയും ഉപ്പുമുണ്ടോ ?കുഴിനഖത്തെ ഓടിക്കാം

നാരങ്ങയും ഉപ്പുമുണ്ടോ ?കുഴിനഖത്തെ ഓടിക്കാം

ഏവർക്കും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് കുഴിനഖം.നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു.അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍, മറ്റ് കാരണങ്ങള്‍ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്.

ഉപ്പുവെള്ളം ഉപയോഗിച്ചും ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നഖത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഒരു പാത്രത്തില്‍ അല്‍പം ഉപ്പുവെള്ളം എടുത്ത് അതില്‍ കാല്‍ മുക്കി വെക്കുക. ഇത് അരമണിക്കൂര്‍ ശേഷം കളയണം. മാത്രമല്ല നഖം വെട്ടി വൃത്തിയാക്കുകയാണ് ചെയ്യേണ്ടത് അതിനു ശേഷം. ഫംഗസിനേയും ബാക്ടീരിയകളേയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു.

മഞ്ഞള്‍പ്പൊടി കൊണ്ട് കുഴിനഖത്തെ നമുക്ക് ഇല്ലാതാക്കാം. മഞ്ഞള്‍പ്പൊടി നേര്‍പ്പിച്ച് ഇതില്‍ അല്‍പം ഉപ്പിട്ട് അതുകൊണ്ട് കാല്‍ വൃത്തിയായി കഴുകേണ്ടതാണ്. ഇത് ചെയ്യുന്നത് കുഴിനഖ്‌ത്തെ പെട്ടെന്ന് സുഖപ്പെടുത്തുകയും നഖത്തിലെ എല്ലാ വിധത്തിലുള്ള അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസവും ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ചെയ്യുന്നത് ഈ പ്രതിസന്ധിയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളുത്തുള്ളിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. അണുബാധക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളുത്തുള്ളി. നല്ലൊരു വീട്ടുവൈദ്യമാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയമില്ല. അല്‍പം വെളുത്തുള്ളി വൈറ്റ് വിനാഗിരിയില്‍ മിക്സ് ചെയ്ത് അത് കുഴിനഖത്തിനു മുകളില്‍ വെക്കാം. ഇത് ഒരു ബാന്‍ഡേജ് കൊണ്ട് കെട്ടി വെക്കാവുന്നതാണ്. ഇതിലൂടെ കുഴിനഖത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. വെളുത്തുള്ളി ധാരാളം കഴിക്കുന്നതും കുഴിനഖമെന്ന പ്രശ്നത്തെ ഇല്ലാതാക്കാനും സഹായിക്കുന്നു.

കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാ​ഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു.കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ പാദം/കൈവിരൽ മുങ്ങിയിരിക്കാന്‍ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍/കൈ മുക്കി വയ്ക്കുക. കാല്‍/കൈ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍/കൈ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്.

വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് വിനാഗിരി. ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയില്‍ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക.

വേപ്പെണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ നഖത്തിലെ പൂപ്പല്‍ബാധയെ ഭേദപ്പെടുത്തുകയും അവയുടെ രൂപഭംഗി മെച്ചപ്പെടുത്തുകയും ചെയ്യും. നഖത്തിലും ചുറ്റും വേപ്പെണ്ണ പുരട്ടി മസാജ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News