ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ട്; മന്ത്രി പി രാജീവ്

ലോകായുക്തനിയമഭേദഗതിക്ക് സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് വ്യവസായ നിയമ മന്ത്രി പി രാജീവ്. മറിച്ചുള്ള പ്രതിപക്ഷവാദം തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ലോകായുക്ത നിയമം എങ്ങനെയെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ലോക്‌പാല്‍ നിയമത്തില്‍ തന്നെ ഇത് പറയുന്നുണ്ട്‌. അതുപ്രകാരം ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്നില്ല. രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവർ 2013 ന് മുൻപ് ജീവിക്കുന്നവരാണ്‌.

2013ലാണ് പാര്‍ലമെന്റ് ലോക് പാല്‍ ബില്‍ പാസാക്കിയത്. അതിലെ പാര്‍ട്ട് മൂന്ന് എല്ലാ സംസ്ഥാനങ്ങളും ലോകായുക്ത നിയമം പാസാക്കണമെന്നാണ്. അത് സംസ്ഥാനത്തിന്റെ അധികാരമാണെന്ന് നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തില്‍ 2000ല്‍ ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി നേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ലോകായുക്ത നിയമങ്ങൾ പൂർണമായും സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഭരണഘടനാ വ്യവസ്ഥകളെ നിയമ വ്യവസ്ഥകൾ കൊണ്ടു മറികടക്കാനാവില്ല. മന്ത്രി പറഞ്ഞു.

വിഷയം മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണെന്നും കൂട്ടായ തീരുമാനമാണിതെന്നും സിപിഐയുടെ വിയോജിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായി രാജീവ്‌ പറഞ്ഞു.

അതേസമയം, ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവർണറെ കണ്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel