സംസ്ഥാനത്ത്‌ മൂന്നാം തരംഗം ഒമൈക്രോൺ മൂലം; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത്‌ മൂന്നാം തരംഗം ഒമൈക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 94% ആളുകളിൽ ഒമൈക്രോണും 6 % ശതമാനം ആളുകളിൽ ഡെല്‍റ്റയും പിടിപെട്ടിട്ടുണ്ട്. രോഗ നിയന്ത്രന്തത്തിനായി സംസ്ഥാന വാർ റൂം തുറന്നതായും മന്ത്രി പറഞ്ഞു. 69 % കുട്ടികളുടെയും വാക്സിനേഷൻ പൂർത്തിയായി.ഐസിയു ഉപയോ​ഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്‍റിലേറ്ററിലും കുറവുണ്ടായി.

ഒമൈക്രോണിന്‍റെ തീവ്രത ഡെൽറ്റേയാക്കാൾ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നിൽക്കുന്നെങ്കിൽ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോ​ഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഗൃഹപരിചരണത്തിന് ആശുപത്രി പരിചരണം പോലെ തന്നെ തുല്യ പ്രാധാന്യമുണ്ട്. പനി, ജീവിത ശൈലി, ഹൃദ്രോഗം ഉള്ളവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇവർക്ക് മൂന്ന് ദിവസത്തിൽ കൂടൂതൽ പനി ഉണ്ടെങ്കിൽ ആശുപത്രികളിൽ പോകണം. ഗുരുതര രോഗം ഉള്ളവർ ഗ്യഹ പരിചരണത്തിൽ തുടരരുതെന്നും മന്ത്രി നിർദേശം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News