റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകൾ; ശരാശരി നിലവാരം പോലും പുലർത്തിയില്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ പുകയുന്നു

റിപ്പബ്ലിക് ദിന പരേഡിലെ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് നിലവാരമില്ലെന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാക്കുന്നു. ബിജെപി അജണ്ടകൾ പ്രചരിപ്പിക്കാനുള്ള വേദിയായി ഫ്ലോട്ടുകൾ മാറിയെന്നാണ് വിമർശനം. കേരളം തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾ തള്ളിയതും ബിജെപി അജണ്ടകളുടെ ഭാഗമായാണെന്ന വിമർശനവും ഇതോടെ ശക്തമാകുകയാണ്.

റിപ്പബ്ലിക് ദിനത്തിൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾ നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം തള്ളിയത് എന്നാൽ പരേഡിൽ അണിനിരന്ന 12 സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് ശരാശരി നിലവാരം പോലും പുലർത്തിയില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾക്ക് കുത്തികയറ്റാനുള്ള വേദി മാത്രമാക്കി ഫ്ലോട്ടുകളെ മാറ്റി എന്ന വിമർശനവും ശക്തമാകുകയാണ്.

പരേഡിൽ അണിനിരണ ഭൂരിഭാഗം ഫ്ലോട്ടുകളും ഹിന്ദുത്വ അജണ്ടകൾ മുൻനിർത്തുന്നവയാണ്. കേരളം തമിഴ്നാട് പശ്ചിമ ബംഗാൾ ഉൾപ്പടെയുള്ള ഫ്ലോട്ടുകൾ തള്ളിയതിനെതിരെ കേന്ദ്ര സർക്കാരിനെതിരെ വിമർശനവും ശക്തമാകുകയാണ്.

അതേസമയം, ശ്രീനാരായണ ഗുരുവിന്റെ ശില്പം ഉള്ളതിനാൽ കേരളത്തിന്റെ ഫ്ലോട്ടുകൾ തള്ളിയ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധ പരിപാടികൾ കേരളത്തിൽ നടത്തിയിരുന്നു. തള്ളിയ ഫ്ലോട്ട് മാതൃക കേരളത്തിൽ വിവിധ ഇടങ്ങളിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശനം നടത്തിയിരുന്നു. സമാനമായി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശാനുമതി നിഷേധിച്ച തമിഴ് നാട്ടിലെ ഫ്ലോട്ട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു.

സ്വാതന്ത്യ സമര സേനാനികളായ വി.ഒ.ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർസഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെരൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്.അടുത്ത മാസങ്ങളിൽ തെരഞ്ഞെടപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് ഫ്ലോട്ടിൽ ഇടം നൽകനായി കേരളം, തമിഴ്നാട്, ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞുവെന്ന ആരോപണങ്ങളും ശക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here