ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന 2യുവാക്കൾ കസ്റ്റഡിയിൽ

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലിൽ വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ബാക്കി 4 പേർ രക്ഷപ്പെട്ടു. പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്ന 2യുവാക്കളും കസ്റ്റഡിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായത്.

ചില്‍ഡ്രന്‍സ് ഹോമിലെ റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതിന് ശേഷം വൈകീട്ടാണ് ആറ് കുട്ടികളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പരിസരത്തൊക്കെ തിരഞ്ഞതിന് ശേഷം അധികൃതര്‍ ചേവായുര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News