എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓഫ് പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിക് സര്‍വീസ് സംഘടന

എല്‍ഐസി ഓഹരി വില്പനയെ എതിര്‍ത്ത് പീപ്പിള്‍സ് കമ്മിഷന്‍ ഓണ്‍ പബ്ലിക് സെക്ടര്‍ ആന്‍ഡ് പബ്ലിസ് സര്‍വീസ് സംഘടന. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകാനിരിക്കെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. എല്‍ഐസി ഓഹരി വില്‍പ്പനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും, നടപടികള്‍ സുതാര്യമല്ലെന്നും ജനകീയ കമ്മീഷന്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. അംബാനിയും, അദാനിയും പറയുന്നത് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും വിമര്‍ശനം ശക്തമാണ്.

എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കുന്നത് അങ്ങേയറ്റം വിവേകശൂന്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം ഉപേക്ഷിക്കണമെന്നും ജനകീയ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ തീര്‍ത്തും സുതാര്യമല്ലെന്നും വിമര്‍ശനവും ഉയരുന്നുണ്ട്. മുന്‍ ധനമന്ത്രി തോമസ് ഐസക്, മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷക ഇന്ദിര ജയ്സിംഗ്, മുന്‍ ധനകാര്യ സെക്രട്ടറി ഇഎഎസ് ശര്‍മ്മ ഉള്‍പ്പെടെയുള്ളവരാണ് ജനകീയ കമ്മറ്റി അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News