കൈമുട്ടിൽ കറുപ്പ് നിറമോ? മാറാൻ ചില പൊടിക്കൈകളിതാ…

പലപ്പോഴും കൈമുട്ടില്‍ കാണപ്പെടുന്ന കറുപ്പ് നിറം നമ്മളിൽ ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. മറ്റുള്ളവർ ഇത് കണ്ടാൽ എന്ത് കരുത്തുമെന്നൊക്കെയാണ് എല്ലാവരും ചിന്തിക്കാറുള്ളത്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടിലും കാല്‍മുട്ടിലും നിറവ്യത്യാസം ഉണ്ടാകാം.

DIY Scrub For Your Elbows | Femina.in

കുറച്ച് സമയം ചിലവഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ ഇതിനായി ഉപയോഗിക്കുകയും ചെയ്യാം. അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ ഇതാ.

  • തൈര് ഉപയോഗിക്കുന്നത് കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും.

  • ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്ന സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

Dry Scaly Elbows: 6 Home Remedies, Symptoms, & Tips

  • ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും.

  • നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം മാറും. അതുപോലെ തന്നെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്.

  • ബദാം പരിപ്പ് കാച്ചാത്ത പാലിൽ അരച്ചുപുരട്ടുന്നതും കൈമുട്ടുകളിൽ കാണുന്ന കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും.

  • വെള്ളരി മുറിച്ച് കൈമുട്ടില്‍ 15 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ചെയ്താല്‍ കറുപ്പുനിറം മാറും.

Hating your dark elbows and knees? Try these quick home remedies! | IndiaTV News | Lifestyle News – India TV

  • ഒരു ടീസ്പൂണ്‍ കടലമാവ്, രണ്ട് ടീസ്പൂണ്‍ തക്കാളി നീര് എന്നിവ സമം ചേര്‍ത്ത് കൈമുട്ടില്‍ പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകാം.

  • ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News