മുല്ലപ്പെരിയാർ അണക്കെട്ട്;പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുതാത്പര്യഹർജികളിൽ അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷൻ നിലപാട് അറിയിച്ചത്.

2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. മേൽനോട്ട സമിതി ഇതുവരെ 14 തവണ അണക്കെട്ട് സന്ദർശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികൾക്കായി തമിഴ്നാട് നിരന്തരം മേൽനോട്ട സമിതിയോട് അഭ്യർത്ഥന നടത്തുന്നുണ്ട്.

കേരളത്തിലെ വനമേഖലയിലെ മരങ്ങൾ മുറിക്കാനും, അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്താനും തമിഴ്നാട് അനുമതി ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ജനങ്ങളുടെ ആശങ്ക മേൽനോട്ട സമിതി യോഗത്തിൽ കേരളം അറിയിച്ചെന്നും കേന്ദ്ര ജല കമ്മീഷന്റെ തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ അന്തിമ വാദം കേൾക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here