
ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റി.
അർധരാത്രി പിന്നിട്ടതോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്. ഇതിന് പിന്നാലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് 2.15ഓടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.
10 മണിയോടെ ഗതാഗതം പൂർണ്ണമായും പുനസ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. അതേസമയം, അപകടകാരണം വ്യക്തമായിട്ടില്ല ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റെയിവേ ഡിവിഷൻ മാനേജർ ആർ മുകുന്ദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here