കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഉച്ചയ്ക്ക് 2.30 ന് വീഡിയോ കോണ്ഫറൻസ് വഴിയാണ് കൂടിക്കാഴ്ച. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, പുതുച്ചേരി, എന്നിവിടങ്ങളിലെ ആരോഗ്യ മന്ത്രിമാർ, അഡ്മിനിസ്‌ട്രേറ്റർമാർ എന്നിവരുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തുക.
വാക്സിനേഷൻ, രോഗ പ്രതിരോധ നടപടികൾ എന്നിവയാണ് അജണ്ട. രോഗ വ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്യും. പുതിയ കണക്ക് പ്രകാരം രാജ്യത്ത് 2,51,209 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 2 ദിവസമായി പ്രതിദിന കണക്കിൽ കുറവ് വന്നതോടെ രോഗവ്യാപന നിരക്ക് 15.88 ശതമാനമായി കുറഞ്ഞു. 3,47,443 ആളുകൾക്ക് രോഗം ഭേദമായിട്ടുണ്ട്. കർണാടകയിൽ 38,083 കേസുകളും, തമിഴ്നാട്ടിൽ 28,515 കേസുകളും, മഹാരാഷ്ട്രയിൽ 25,425 കേസുകളും ആണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.