
കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ 6 പെൺകുട്ടികളെയും കണ്ടെത്തി. രണ്ട് പേരെ ബംഗലൂരുവിലും നാലുപേരെ മലപ്പുറം എടക്കരയിലുമാണ് കണ്ടെത്തിയത്. എടക്കരയിൽ പിടിയിലായ 4 കുട്ടികളെ കോഴിക്കോടെത്തിച്ചു. പെണ്‍കുട്ടികൾ രക്ഷപ്പെടാൻ ഇടയായ സാഹചര്യം ഉൾപ്പടെ അന്വേഷണസംഘം പരിശോധിക്കുമെന്ന്, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് കൈരളി ന്യൂസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ട് കോഴിക്കോട് വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട് ബംഗലൂരിവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ കാണാൻ പോയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. ഇവർ ഗോവയിലേക്ക് കടക്കാനും ശ്രമം നടത്തിയിരുന്നു. 6 പേർക്കും പ്രായപൂർത്തി ആയിട്ടില്ല.
ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയ 4 പേർ മലപ്പുറം എടക്കരയിലേക്ക് ബസ്സിലാണ് എത്തിയത്. ഒരാളെ മടിവാളയിലെ ഹോട്ടലില്‍ നിന്നും മറ്റൊരാളെ മണ്ഡ്യയില്‍ നിന്നും കണ്ടെത്തിയിരുന്നു. ബംഗലുരുവിൽ നിന്ന് പിടിയിലാവർക്കൊപ്പമുണ്ടായിരുന്ന മലയാളികളായ രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടികൾ രക്ഷപ്പെടാൻ ഇടയായ സാഹചര്യം ഉൾപ്പടെ അന്വേഷിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് പറഞ്ഞു.
പൊലീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ തെളിവെടുപ്പ് നടത്തി. രണ്ട് അസിസ്റ്റന്റ് കമ്മീഷണറുമാർക്കൊപ്പം ബാലക്ഷേമ സമിതി അംഗവും സംഘത്തിലുണ്ടായിരുന്നു. സ്ഥാപനത്തില്‍ ആവശ്യത്തിന് സുരക്ഷജീവനക്കാരില്ലെന്ന് ബാലാവകാശ കമ്മീഷൻ കണ്ടെത്തിയിരുന്നു. പൊലീസും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും സമർപ്പിക്കുന്ന റിപ്പോർട്ടനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here