കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ; വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും; മന്ത്രി വി എൻ വാസവൻ

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ സജ്ജമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മരുന്ന്,ബെഡ്, വെന്റിലേറ്റർ എന്നിവ ആവശ്യത്തിനുണ്ട്. വിവിധ ജില്ലകളിൽ നിന്ന് രോഗികൾ എത്തുകയാണെന്നും എല്ലാവരെയും പരിചരിക്കാൻ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ രോഗികൾ കൂടുമെന്ന് വിദഗ്ധ സമിതി അറിയിച്ചു. ഇത് കണക്കിലെടുത്ത്‌ വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ആർആർടി പ്രവർത്തനം വിപുലപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിൽ ആംബുലൻസുകൾ ഉറപ്പാക്കും. ഈ സഞ്ജീവനി പോർട്ടലിന്റെ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം നടത്തും. കമ്മ്യൂണിറ്റി കിച്ചണുകൾ സ്ഥാപിക്കും. ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആവുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
404 ആരോഗ്യപ്രവർത്തകരെ അധികമായി നിയോഗിച്ച് കുറവ് നികത്തും”, മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here