
ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരി 25ലേക്ക് മാറ്റി.
മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹർജിയിൽ ഫെബ്രുവരി 25ന് വാദം കേൾക്കും. ആർ.ബി. ശ്രീകുമാർ സമർപ്പിച്ച
സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ സിബിഐ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി
എസ്.വിജയൻ, തമ്പി എസ്. ദുർഗാദത്ത്, മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, റിട്ടയേർഡ് ഐ.ബി ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here