
ഐഎസ്എല്ലിൽ ഇന്ന് ജംഷെദ്പൂർ – ഗോവ പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യപാദത്തിൽ ടീമുകൾ മുഖാമുഖം വന്നപ്പോൾ 3 – 1 ന് ജയം ജംഷെദ്പുരിനായിരുന്നു. ഇതേ വരെ കളിച്ച 11 മത്സരങ്ങളിൽ 5 വിജയവും 4 സമനിലയും ഉൾപ്പെടെ 19 പോയിന്റാണ് ജംഷെദ്പുരിനുള്ളത്. ജെ.എഫ്.സി സീസണിൽ തോൽവി അറിഞ്ഞത് വെറും രണ്ട് മത്സരത്തിൽ മാത്രമാണ്.
സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന ജംഷെദ്പൂർ എഫ്.സി പോയിൻറ് പട്ടികയിൽ മുൻ നിരയിൽ തന്നെയുണ്ട്. മുറെയും സ്‌റ്റീവാർട്ടും ജീക്സണും പീറ്റർ ഹാർട്ട്ലിയുമെല്ലാം കൈമെയ് മറന്ന് പോരാട്ടത്തിനിറങ്ങുമ്പോൾ പരിശീലകൻ ഓവൻ കോയിൽ തൽക്കാലം ടെൻഷൻ ഫ്രീയാണ്. മലയാളി താരം അനസ് എടത്തൊടികയും ടീമിൽ ഉണ്ട്. മുഖാമുഖം പോരിലെ വിജയം തുടരാൻ ഉറച്ചാണ് ജംഷെദ്പുരിന്റെ പടയൊരുക്കം.
അതേസമയം മുൻ ചാമ്പ്യന്മാരായ ബെംഗളുരുവിനെ സമനിലയിൽ തളച്ചതിന്റെ ആവേശത്തിലാണ് എഫ്.സി ഗോവ ഇറങ്ങുന്നത്. 13 മത്സരങ്ങളിൽ നിന്നും വെറും 14 പോയിൻറാണ് ഡെറിക് പെരേര പരിശീലകനായ ടീമിനുള്ളത്. ഇതിനകം 5 മത്സരങ്ങളിൽ ടീം തോറ്റു. സെമി പ്രതീക്ഷകൾ സജീവമാക്കാൻ വൻ മാർജിനിൽ ഉള്ള തുടർ വിജയങ്ങൾ ഗോവയ്ക്ക് കൂടിയേ തീരൂ. ഏതായാലും ബമ്പോളിം കാത്തിരിക്കുന്നത് സൂപ്പർ പോരിനാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here