ദിലീപ് കേസ്; അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ ദിലീപ് കൈമാറാതിരുന്നത് ശരിയല്ലെന്ന് കോടതി.ഫോൺ അന്വേഷണ സംഘത്തിന് കൈമാറാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. എന്നാൽ ഗൂഢാലോചന നടന്നു എന്ന പറയുന്ന കാലത്തെ ഫോണുകൾ കൈമാറി എന്ന് ദിലീപ് കോടതിയിൽ വാദിച്ചു.

ഫോണുകൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അതേസമയം, പൊലീസ് ആവശ്യപ്പെട്ടന്ന മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഫോൺ പിന്നീട് ഫോറൻസിക് പരിശോധനക്കയക്കാമെന്നും കോടതി പരിശോധന എവിടെ വേണമെന്ന് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. എന്നാൽ ഫോൺ സൈബർ വിദഗ്ദ്ധന് അയയച്ചിരിക്കയാണന്ന വാദം അംഗീകരിക്കാനാവില്ലന്ന് കോടതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here