യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കും

യുപിയില്‍ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി നല്‍കി പ്രമുഖ നേതാവ് രാജ് ബബ്ബര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഇക്കുറി പാര്‍ട്ടി പ്രഖ്യാപിച്ച താരപ്രചാരകരില്‍ ഒരാളുമാണ് രാജ് ബബ്ബാര്‍. കോണ്ഗ്രസ് വിട്ട് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കര്‍ണാടകയിലും കോണ്ഗ്രസിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം പാര്‍ട്ടി വിട്ടു.

കഴിഞ്ഞ ദിവസം എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി രാജ് ബബ്ബര്‍ കൂടിക്കാഴ്ച നടത്തിയെന്നും എസ്.പിയില്‍ ചേരുന്നതില്‍ രാജ് ബബ്ബാര്‍ തന്നെ നേരിട്ട് പ്രഖ്യാപനം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍..രാജ് ബബ്ബര്‍ പാര്‍ട്ടിയിലേക്കെത്തുമെന്ന് സമാജ്വാദി പാര്‍ട്ടി വക്താവ് ഫക്രുല്‍ ഹുസ്സൈന്‍ ആണ് അറിയിച്ചത്..രാജ് ബബ്ബര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തുന്നുവെന്നാണ് സമാജ്വാദി പാര്‍ട്ടി പറയുന്നത്..

അതേ സമയം കോണ്ഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിലുളള രാജ് ബബ്ബര്‍ പാര്‍ട്ടി വിടുന്ന സാഹചര്യം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകും കൊണ്ഗ്രസിനുണ്ടാക്കുക..കൂടുതല്‍ നേതാക്കള്‍ കോണ്ഗ്രസ് വിടാനുള്ള സാധ്യതയും ഉണ്ടാകും. കഴിഞ്ഞ ദിവസം യുപിയിലെ കോണ്‍ഗ്രസിന്റെ മറ്റൊരു താരപ്രചാരകനും മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍പിഎന്‍ സിംങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയുള്ള രാജ് ബബ്ബറിന്റെ നീക്കവും കോണ്ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്ത് പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ മുതല്‍ ശക്തമായ പിന്തുണ നല്‍കി പോന്ന നേതാവായിരുന്നു രാജ് ബബ്ബാര്‍..അതേ സമയം കര്‍ണാടകയിലും കോണ്‍്ഗ്രസിന് അടിപതറുന്നു. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സിഎം ഇബ്രാഹിം കോണ്ഗ്രസ് വിട്ടു. സി.എം ഇബ്രാഹിമിന് പകരം ബി.കെ ഹരിപ്രസാദിനെ കര്‍ണാടക പ്രതിപക്ഷ നേതാവായി നിയമിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സി.എം ഇബ്രാഹിം പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് തന്നെ അവഗണിച്ചെന്നും ഭാവി തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here