കാസര്‍കോഡ് പരപ്പയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസര്‍കോഡ് പരപ്പയില്‍ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബളാല്‍ പഞ്ചായത്തിലെ ഇടത്തോട് മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ പുല്ലരിയാന്‍ പോയ ആളാണ് മൃതദേഹാവശിഷ്ടം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഒരു മാസത്തെ പഴക്കമുള്ള മൃതദേഹത്തിന്റെ തല വേര്‍പെട്ട നിലയിലാണ്. തൊട്ടടുത്ത മരത്തില്‍ തുണി കെട്ടിയ നിലയില്‍ കണ്ടെത്തിയതിനാല്‍ തൂങ്ങി മരിച്ചതാണോയെന്നാണ് സംശയിക്കുന്നത്. നായിക്കയത്ത് നിന്ന് ഒരു മാസം മുമ്പ് കോട്ടക്കുഴിയില്‍ കുഞ്ഞുമോന്‍ എന്നയാളെ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതാണോയെന്ന് സംശയമുണ്ടെന്നും വസ്ത്രങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വാര്‍ഡ് മെമ്പര്‍ ജോസഫ് വര്‍ക്കി പറഞ്ഞു.

വെള്ളരിക്കുണ്ട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പരിയാരം മെഡിക്കല്‍ കോളേജില്‍ തുടര്‍ പരിശോധനകള്‍ക്കായി എത്തിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News