കൊവിഡ് വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കോട്ടയം ജില്ല

സി കാറ്റഗറിയിൽ ഉൾപ്പെട്ട കോട്ടയം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ജില്ലയിൽ 404 ആരോഗ്യപ്രവർത്തകരെ അധികമായി നിയോഗിച്ചു. വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്താനും തിരുമാനം. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജില്ല പൂർണ്ണ സജ്ജമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിൽ 7 കൊവിഡ് ആശുപത്രികളാണ് നിലവിലുള്ളത്. കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
ചികിത്സാ കേന്ദ്രങ്ങളിൽ മരുന്ന്, ഓക്സിജൻ വെന്റിലേറ്റർ തുടങ്ങിയവ ആവശ്യത്തിന് ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 404 ആരോഗ്യ പ്രവർത്തകരെ അധികമായി നിയമിച്ചു. കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. കൊവിഡ് അതിവ്യാപനത്തെ നേരിടാൻ ജില്ല പൂർണ്ണ സജ്ജമാണ് എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു

റാപ്പിഡ് റെസ്പോൺസ് ടീമിന്റെയും വാർഡ് തല ജാഗ്രതാ സമിതികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടം ഇതിനോടകം തന്നെ നിർദേശം നൽകിയിട്ടുണ്ട്.തദ്ദേശ സ്ഥാപനങ്ങളിൽ ആംബുലൻസ് ലഭ്യത ഉറപ്പാക്കും. കമ്യുണിറ്റി കിച്ചണുകളുടെ പ്രവർത്തനം പുനരാരംഭിക്കും.ഇ- സജീവിനി പോർട്ടലിന്റെ ഉപയോഗം സംബന്ധിച്ച് ബോധവൽക്കരണം നടത്താനും തീരുമാനം ആയിട്ടുണ്ട്. ടി.പി.ആർ പല ദിവസങ്ങളിലും 50 ശതമാനം കടന്നെങ്കിലും ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിക്കാത്തത് ജില്ലയ്ക്ക് ആശ്വാസമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here