
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് മലപ്പുറത്ത് പിടിയിൽ. പുൽവെട്ട സ്വദേശി മുത്തു ദാസിനെ കരുവാരക്കുണ്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കരുവാരകുണ്ട്, മേലാറ്റൂർ മേഖലകളിൽ ഏതാനും മാസങ്ങളായി രാത്രി കാലങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരുന്നു.
ഇതിന് തടയുന്നതിനായി പോലീസ് മേഖലകളിലെ മുഴുവൻ അമ്പലക്കമ്മറ്റി കളുടെയും യോഗം വിളിച്ച് ഭണ്ഡാരത്തിൽ നിന്ന് നിത്യേന കാണിക്ക എടുക്കുന്നതിനും പ്രദേശത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്നതിനും നിർദ്ദേശം നല്കിയിരുന്നു. കൂടാതെ രാത്രി കാല കാവലിന് വേണ്ട സഹായവും പോലീസ് നല്കിയിരുന്നു.
അന്വേഷണം ശക്തമാക്കിയതോടെയാണ് പെരിന്തൽമണ്ണ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതി അമ്പലങ്ങൾ കുത്തിത്തുറക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജും സംഘവും കണ്ടെടുത്തു.
എസ്.ഐ അബ്ദുൾ നാസർ, എ.എസ്.ഐ പ്രദീപ് പി. , സി പി ഒ മാരായ കൃഷ്ണകുമാർ എൻ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്‌ത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here