കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്ക് മാത്രം ക്വാറന്റൈന്‍; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ക്കു മാത്രം ക്വാറന്റൈന്‍ മതിയെന്ന് മന്ത്രി വീണാ ജോര്‍ജ്.കൊവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം അന്‍പതിനായിരം കടന്ന് അളവില്‍ തുടരുന്നുവെന്നും മന്ത്രി അറിയിച്ചു.അതേസമയം ഐ സി യു ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയില്ലെന്നും മന്ത്രി പറഞ്ഞു

15-17 വരെ കുട്ടികളുടെ വാക്‌സിനേഷന്‍ 70% പൂര്‍ത്തിയായി. ബൂസ്റ്റര്‍ ഡോസ് 5 ലക്ഷം കഴിഞ്ഞു. കൂടുതല്‍ ഡോകടര്‍മാരുടെ സേവനം ഉറപ്പാക്കണം. ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം ഉപയോഗിക്കണം.അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here