ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസ്; ക്രൈംബ്രാഞ്ച് വീണ്ടും ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തു

ദിലീപിനെതിരായ വധ ഗൂഢാലോചനക്കേസിൽ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു.മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനിടെ ദിലീപ് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനു വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍.

ഇതിനിടെ ക്രൈംബ്രാഞ്ച്, സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെയും മൊഴിയെടുത്തു.ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ചിലത് തനിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.അതേ സമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.

ഹൈക്കോടതി അനുമതി പ്രകാരം മൂന്ന് ദിവസങ്ങളിലായി ദിലീപ് ഉള്‍പ്പടെയുള്ളവരെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.ബാലചന്ദ്രകുമാറിന് തന്നോടുള്ള വിരോധമാണ് പുതിയ പരാതിക്ക് കാരണമെന്നാണ് ദിലീപിന്‍റെ വിശദീകരണം.ഇക്കാര്യം ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലിനിടെ ദിലീപ് ആവര്‍ത്തിച്ചിരുന്നതായാണ് വിവരം.ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ബാലചന്ദ്രകുമാറിനെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തത്.

നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ബാലചന്ദ്രകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഫോണ്‍ ഹാജരാക്കണമെന്ന നിര്‍ദേശം ദിലീപ് നിരസിച്ച സാഹചര്യത്തിലാണ് ഇന്ന് അടിയന്തിരമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്‍ പറഞ്ഞു.

ഇതിനിടെ ക്രൈംബ്രാഞ്ച്, സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെയും മൊഴിയെടുത്തു.ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ചിലത് തനിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായും ബൈജു കൊട്ടാരക്കര പറഞ്ഞു.

അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ കോടതിയ്ക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി അടുത്ത മാസം 1 ന് പരിഗണിക്കാനായി മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here