റെയിൽവേ ഉദ്യോഗാർത്ഥികളുടെ ബന്ദ്; പലയിടങ്ങളിലും അക്രമാസക്തമായി

ബിഹാറിൽ റെയിൽവേ ഉദ്യോഗാർത്ഥികൾ ആഹ്വാനം ചെയ്ത ബന്ദ് പലയിടങ്ങളിലും അക്രമാസക്തമായി. ബന്ദ് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ പൊലീസ് എട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. റെയിൽവേ നിയമന നടപടികളിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം നാലാം ദിവസമാണ് തുടരുന്നത്.

അതിനിടെ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിനിടെ പലയിടങ്ങളിലും ആക്രമം അരങ്ങേറി. ബന്ദ് അനുകൂലികൾ ടയറു കത്തിച്ചും, കയറ് കെട്ടിയും വാഹനങ്ങൾ തടഞ്ഞു. ബന്ദിന് സിപിഐഎം, ആർജെഡി, കോൺഗ്രസ്,, ഉൾപ്പടെയുള്ള പാർട്ടികളുടെ പിന്തുണയുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ പാസഞ്ചർ ട്രെയിനിന് തീവെച്ചത് ഉൾപ്പടെയുള്ള കേസുകളിൽ ബീഹാർ പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കലാപാഹ്വാനം ആരോപിച്ച് ആറ് ഓൺലൈൻ കോച്ചിങ്ങ് സെൻററുടമകൾക്കെതിരെയും കേസെടുത്തു. റിക്രൂട്ട്‌മെന്റ് പരീക്ഷക്കെതിരെ നടന്ന പ്രതിഷേധത്തിൽ വ്യാപകമായി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ റെയിൽവേയുടെ എൻ.ടി.പി.സി, ലെവൽ വൺ ടെസ്റ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിലുള്ള പരീക്ഷകളിൽ വിജയിച്ചവരുടെയും പരാജയപ്പെട്ടവരുടെയും പരാതികൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയും ഇതിന്‍റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.എന്നാൽ കമ്മിറ്റിയുമായി സഹകരിക്കില്ലെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്. ഉദ്യോഗാർഥികളുടെ പരാതി പരിശോധിക്കാൻ സമിതിയെ നിയോഗിച്ച റെയിൽവേയുടെ നടപടി യുപി തിരഞ്ഞെടുപ്പു കഴിയുന്നതു വരെ പ്രശ്നം മൂടി വയ്ക്കാനുള്ള തന്ത്രമാണെന്നു വിദ്യാർഥി സംഘടനകൾ ആരോപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News