കളഞ്ഞുകിട്ടിയ 2 പവൻ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി; മാതൃകയായി യുവതി

കളഞ്ഞുകിട്ടിയ 2 പവൻ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി യുവതി മാതൃകയായി. വടകര എടോടിയിൽ നിന്നും കഴിഞ്ഞ ദിവസം കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കമുള്ള ബ്രേസ്ലറ്റ് ആണ് കുരിക്കിലാട് സ്വധേശി മംഗലശ്ശേരി ഫസീല എന്നയാൾ വടകര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്.

സ്വർണ്ണാഭരണം നഷ്ടപ്പെട്ടവർ സ്റ്റേഷനിൽ നൽകിയ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വടകര പോലീസ് സ്‌റ്റേഷനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഫസീല സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി. ഫസീലയുടെ നന്മ മനസ്സിന് വടകര പോലീസിൻ്റെ സ്നേഹോപഹാരം വടകര DySP അബ്ദുൾ ഷരീഫ് കെ.കെ കൈമാറി. വടകര പൊലീസ് സ്റ്റേഷൻ SHO ബിജു കെ.കെ, SI നിജീഷ് എം എന്നിവർ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News