കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ് എഫ് ഐ ക്ക് മിന്നും ജയം

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് മിന്നും ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 53 ഇടത്ത് എസ് എഫ് ഐ വിജയിച്ചു.പത്തിലധികം കോളേജുകള്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു.

കണ്ണൂര്‍, കാസര്‍കോഡ് ,വയനാട് ജില്ലകളിലായി സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളില്‍ 53 ഇടത്ത് എസ് എഫ് ഐ വെന്നിക്കൊടി പാറിച്ചു.

32 കോളേജുകളില്‍ വോട്ടെടുപ്പിന് മുന്‍പ തന്നെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കുത്തക കോളേജുകള്‍ നഷ്ടപ്പെട്ട് കെ എസ് യു എം എസ് എഫ് സഖ്യം തകര്‍ന്നടിഞ്ഞു.വയനാട് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.കണ്ണൂര്‍ ജില്ലയില്‍ 46 കോളേജുകളില്‍ 38 ഇടത്ത് എസ് എഫ് ഐ വിജയിച്ചു.

കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 15 കോളേജുകളില്‍ 12 സ്ഥലത്തും എസ് എഫ് ഐ ഉജ്വല വിജയം നേടി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി എം ജി, ഇരിക്കുര്‍ സിബ്ഗ, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ തുടങ്ങിയ കോളേജുകള്‍ കെ എസ് യു വില്‍ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു. കാസര്‍കോഡ് ജില്ലയിലെ കുമ്പള ഐ എച്ച് ആര്‍ ഡി കോളേജ് എബിവിപി യില്‍ നിന്നും പെരിയ അംബേദ്കര്‍ കോളേജ് കെ എസ് യു എം എസ് എഫ് സഖ്യത്തില്‍ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News