ശ്രുതി ഹാസൻ നായികയാകുന്ന ‘ബെസ്റ്റ്‍സെല്ലര്‍’ സീരീസ് അടുത്തമാസം മുതൽ

ശ്രുതി ഹാസൻ നായികയാകുന്ന സീരീസ് ‘ബെസ്റ്റ്‍സെല്ലര്‍’ അടുത്തമാസം മുതൽ. ആമസോണ്‍ പ്രൈമിലാണ് സീരീസ് സ്‍ട്രീം ചെയ്യുക. ശ്രുതി ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ബെസ്റ്റര്‍സെല്ലര്‍’ വെബ്‍ സീരീസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുള്ള പോസ്റ്ററും ശ്രുതി ഹാസൻ പങ്കുവെച്ചിട്ടുണ്ട്.

‘ബെസ്റ്റ്‍സെല്ലര്‍’ എന്ന സീരീസ് രവി സുബ്രഹ്‍മണ്യന്റെ അതേപേരിലുള്ള നോവലിന്റെ ആവിഷ്‍കാരമാണ്. ഫെബ്രുവരി 18നാണ് സീരീസ് സ്‍ട്രീം ചെയ്‍തു തുടങ്ങുക. ‘ബെസ്റ്റ്‍സെല്ലര്‍’ വെബ്‍ സീരീസിന്റെ ഷൂട്ടിംഗ് അടുത്തിടെ ശ്രുതി ഹാസൻ പൂര്‍ത്തിയാക്കിയിരുന്നു. 12 വര്‍ഷത്തിന് ശേഷം മിഥുൻ ചിക്രവര്‍ത്തിയും ശ്രുതി ഹാസനും ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel