കൊവിഡ് മരണം: ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ ഉടന്‍ അപേക്ഷിക്കുക

കൊവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഉടന്‍ അപേക്ഷിക്കണമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍ അറിയിച്ചു.

ധനസഹായത്തിന് അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് വില്ലേജ് ഓഫീസുകളെയോ അക്ഷയ സെന്ററുകളെയോ സമീപിക്കാവുന്നതാണ്. ഈ ഞായറാഴ്ചയും വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസുകളിലേക്കോ താലൂക്ക് ഓഫിസുകളിലേക്കോ പോകുന്നവര്‍ മതിയായ രേഖകള്‍ക്ക് ഒപ്പം സത്യവാങ്മൂലം കൂടി കരുതേണ്ടതാണെന്നും എ. ഡി.എം അറിയിച്ചു.

relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളില്‍ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ്, ഐ.സി.എം.ആര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് പൊതു ജനങ്ങള്‍ അപേക്ഷിക്കേണ്ടത്.
ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ നല്‍കിയാല്‍ മതി.

സംശയ നിവാരണത്തിനായി താഴെ കൊടുത്തിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കളക്ടറേറ്റ്- 9497711281 തിരുവനന്തപുരം- 9497711282 നെയ്യാറ്റിന്‍കര- 9497711283 കാട്ടാക്കട- 9497711284 നെടുമങ്ങാട്- 9497711285
വര്‍ക്കല- 9497711286 ചിറയിന്‍കീഴ്- 9497711287

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News