സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി 14.5 ലക്ഷം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ജനുവരി 13 മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയക്രമീകരണം വ്യാഴാഴ്ച പിന്‍വലിച്ചിരുന്നു.
നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിക്കുന്നു. സാങ്കേതികമായതോ നെറ്റ്വര്‍ക്ക് സംബന്ധമായതോ ആയ പരാതികള്‍ ഒന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തില്ല.
വെള്ളിയാഴ്ച സംസ്ഥാനത്ത് 7,15,685 കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റി. ഈ മാസം 28 വരെ 69.62 ശതമാനം കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 2021 ഡിസംബറില്‍ 28 വരെ 65.37 ശതമാനം മാത്രമായിരുന്നു റേഷന്‍ കൈപ്പറ്റിയിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.