അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു:ജോൺ ബ്രിട്ടാസ് എം പി

പെഗാസസ് വാങ്ങിയോ ഇല്ലയോ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സുപ്രീം കോടതിയെ സമീപിച്ചത്.അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് അദ്ദേഹം സുപ്രീം കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.ഫോ‍ർബിഡൺ സ്റ്റോറീസ് എന്ന കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നാണ് പെഗാസസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ചാര സോഫ്റ്റ്‍വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇപ്പോഴിതാ മോദിയുടെ 2017 ലെ ഇസ്രായേൽ സന്ദർശനത്തിലാണ് പെഗാസസ് സ്പൈവെയർ വാങ്ങാൻ തീരുമാനമായതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.അങ്ങിനെ പൂച്ച പുറത്തു ചാടുന്നു …. എന്നാണ് ഇതേകുറിച്ച് ജോൺ ബ്രിട്ടാസ് എം പി സോഷ്യൽ മീഡിയയിൽ കുറിച്ചത്.സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രനും ഉന്നതതല സമിതിയും രണ്ട് ദിവസം മുൻപാണ് പെഗാസസ് വിഷയത്തിൽ എന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത്രയും പൊടുന്നനെ ഇത്തരമൊരു ആധികാരിക വെളിപ്പെടുത്തൽ ഈ വിഷയത്തിൽ ഞാൻ നിനച്ചിരുന്നില്ല.സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു എന്നും ജോൺ ബ്രിട്ടാസ് എം പി

കുറിപ്പിന്റെ പൂർണ്ണ രൂപം

അങ്ങിനെ പൂച്ച പുറത്തു ചാടുന്നു ….

ഐതിഹാസികമെന്നു ഭരണകക്ഷി വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ 2017 ലെ ഇസ്രായേൽ സന്ദർശനത്തിലാണ് പെഗാസസ് സ്പൈവെയർ വാങ്ങാൻ തീരുമാനമായതെന്ന് ന്യൂയോർക് ടൈംസ് വെളിപ്പെടുത്തുന്നു. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ഈ കണ്ടെത്തൽ.

ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശ്ലേഷിച്ചശേഷം കടൽ തീരത്തുകൂടി മോദി നടക്കുന്ന രംഗം ടെലിവിഷനുകളുടെ പ്രൈം ടൈമിലെ പ്രധാനപ്പെട്ട വിഭവം ആയിരുന്നു. 14000 കോടി രൂപയുടെ ആയുധ കരാറാണ് അന്ന് ഒപ്പു വെച്ചത്. മിസ്സൈലുകൾക്കൊപ്പം ജനങ്ങളുടെ സ്വകാര്യതയിലേക്ക് പ്രവേശിച്ചു എല്ലാ വിവരങ്ങളും അപഹരിക്കാനുള്ള ചാര സോഫ്റ്റ്‌വെയർ പെഗാസസും ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ന്യൂയോർക് ടൈംസിന്റെ കണ്ടെത്തൽ ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട് .

സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രനും ഉന്നതതല സമിതിയും രണ്ട് ദിവസം മുൻപാണ് പെഗാസസ് വിഷയത്തിൽ എന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത്രയും പൊടുന്നനെ ഇത്തരമൊരു ആധികാരിക വെളിപ്പെടുത്തൽ ഈ വിഷയത്തിൽ ഞാൻ നിനച്ചിരുന്നില്ല.സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here