വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. 2011ലാണ് കാൽനടയാത്രക്കാരനായ ബസവരാജുവിനെ ട്രക്ക് ഇടിച്ചിട്ടത്. ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റതിനാൽ ഹർജിക്കാരൻ ഒന്നുകിൽ അവിവാഹിതനായി ജീവിതം നയിക്കേണ്ടിവരുമെന്നും വിവാഹം കഴിച്ചാലും ജീവശാസ്ത്രപരമായി കുട്ടികളുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത് പരി​ഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപ അപകട നഷ്ടപരിഹാരം അടക്കം മറ്റ് ക്ലെയിമുകൾ ഉൾപ്പെടെ 3.73 ലക്ഷം രൂപ നൽകാനാണ് ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here