രാജ്യത്തോട് മോദി സർക്കാർ കാണിച്ചത് കടുത്ത അനീതി; ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യ പെഗാസസ് വാങ്ങിയെന്ന വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദി സർക്കാർ കാണിച്ചത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘വലിയ വെളിപ്പെടുത്തലാണ് ന്യൂയോർക്ക് ടൈംസ് നടത്തിയിരിക്കുന്നത്. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ അമേരിക്കൻ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുകയാണ്. ഈ സ്പൈ വെയറിനേപ്പറ്റി ഏറ്റവും മൈന്യൂട്ട് ആയ വിവരങ്ങൾ വരെ പുറത്തുവരികയാണ്. ഇത്തരമൊരു സ്പൈ വെയർ വിനാശകരമാണെന്ന് മനസിലാക്കികൊണ്ട് അമേരിക്ക അതുപേക്ഷിക്കുകയാണ് ചെയ്‌തത്.

അപ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യ ഈ സ്പൈവെയർ വാങ്ങി തങ്ങളുടെ പൗരന്മാർക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തോടും സുപ്രീംകോടതിയോടും പാർലമെന്റിനോടും മോദിയും മോദി സർക്കാരും കാണിച്ചിരിക്കുന്നത് കടുത്ത അനീതിയാണ്’, അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here