
ദിലീപ് ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് കോടതി. സ്വന്തം വിദഗ്ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് നിയമ വിരുദ്ധമെന്ന് കോടതി പറഞ്ഞു. നിയമപ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ഫോറൻസിക് ലാബുകൾക്ക് മാത്രമാണ് ഇതിന് അധികാരമെന്ന് കോടതി വ്യക്തമാക്കി. ദിലീപിനെതിരായ ഹർജി കോടതി പരിഗണിക്കുകയാണ്. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിലപാട്.
അതേസമയം ഫോണ്‍ നല്‍കില്ലെന്ന് പറയുന്നത് അന്വേഷണത്തോട് സഹകരിക്കാതിരിക്കലല്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ സഹകരിച്ചില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്ന്
കോടതിയും പറഞ്ഞു. അഞ്ച് ഏജന്‍സികളില്‍ ഒന്നിനെ നിര്‍ദേശിച്ചാല്‍
ഫോണ്‍ പരിശോധന സംബന്ധിച്ച് ഇന്ന് തന്നെ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here