പെഗാസസ് ചാര സോഫ്റ്റ് വെയർ മോദി സർക്കാർ വാങ്ങിയെന്ന് തെളിഞ്ഞതോടെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പെഗാസസ് എന്തിനുവേണ്ടി വാങ്ങിയെന്നും, പെഗാസസ് ഉപയോഗിച്ചു
ചോർത്തിയ വിവരങ്ങൾ ആർക്കാണ് നൽകിയതെന്നും മോദി സർക്കാർ വ്യക്തമാക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.അതേ സമയം വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, സർക്കാർ മറുപടി നൽകണമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും വ്യക്തമാക്കി.
പെഗാസസ് ചാര സോഫ്റ്റ്‌വെയർ മോദി സർക്കാർ വാങ്ങിയെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.മോദി സർക്കാർ എന്തിന് വേണ്ടി പെഗാസസ് വാങ്ങിയെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
പെഗാസസ് ഉപയോഗിക്കാൻ അനുമതി നൽകിയത് ആരാണെന്നും ഇരകളെ തെരഞ്ഞെടുത്തത് എങ്ങനെയാണെന്നും ചോർത്തിയ വിവരങ്ങൾ ആർക്കാണ് കൈമാറിയതെന്നും യെച്ചൂരി ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം മോദി സർക്കാർ വ്യക്തമാക്കണമെന്നും ഇത്രത്തോളം ഗൗരവമായ വിഷയത്തിൽ മൗനം പാലിക്കുന്നത് തെറ്റ് സമ്മതിക്കൽ ആണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഉൾപ്പെടെയുളള പാർട്ടികളും മോദി സർക്കാരിനെതിരെ രംഗത്തുവന്നു.ജനാധിപത്യ വിരുദ്ധ നീക്കമാണ് പ്രധാനമന്ത്രി നടത്തിയതെന്നും പാർലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും കോണ്‍ഗ്രസ് വിമർശിച്ചു.
സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്നും കോണ്‍ഗ്രസ് വിമർശിച്ചു.അതേ സമയം വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, സർക്കാർ മറുപടി നൽകണമെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.