കരിപിടിച്ച പാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കും? ഈ പൊടികൈ പരീക്ഷിച്ച് നോക്കൂ

കരിപിടിച്ച പാത്രങ്ങൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കും? പല ആളുകളെയും കുഴയ്ക്കുന്ന സംഗതിയാണ്. എത്ര തേച്ചുരച്ച് കഴുകിയാലും കരി പിടിച്ച പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.

പാത്രങ്ങൾ നന്നായി കഴുകിയെടുക്കുക എന്നത് വൃത്തിയുടെ അടയാളം മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യം കൂടിയാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നതുമായ പാത്രങ്ങളൊക്കെ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ പുറകെ വരും. കരി പിടിച്ച പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കും എന്നത് പല ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. പല ഡിഷ് വാഷ് സോപ്പുകളും ഉപയോഗിച്ചിട്ടും നന്നായി സ്‌ക്രബ് ചെയ്തിട്ടും പാത്രങ്ങൾ വൃത്തിയാകുന്നില്ല എന്ന് പരാതി പറയുന്നവർ ഏറെയാണ്. എന്നാൽ ഇനി കരി പിടിച്ച പാർത്ഥങ്ങൾ എങ്ങനെ വൃത്തിയാക്കും എന്നോർത്ത് വിഷമിക്കേണ്ട. ഇതിന് നിങ്ങളെ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്.

വിനാഗിരി

അറിയാമോ വീട്ടിൽ വിനാഗിരി കൊണ്ടുള്ള ഈ ഉപയോഗങ്ങൾ? Vinegar Kitchen Tips

വിനാഗിരി ഉപയോഗിച്ച് കരിഞ്ഞ പാത്രം വൃത്തിയാക്കാം. കരിഞ്ഞ പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒരു കപ്പ് വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ വെക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി ഇളകിപ്പോകും.

വൈൻ

health benefits of red wine: ധൈര്യമായി റെഡ് വൈൻ കുടിച്ചോളൂ, പലതുണ്ട്  ഗുണങ്ങൾ - Samayam Malayalam

വൈൻ ഉപയോഗിച്ച് കരി നീക്കം ചെയ്യാം എന്ന കാര്യം അറിയാമോ? കരി പിടിച്ച പാത്രത്തിൽ വൈൻ ഒഴിച്ച് കുറച്ച് നേരം വെക്കുക. കുറച്ച് മിനിറ്റിനുകൾ കഴിയുമ്പോൾ കറുത്ത കറകളെല്ലാം അപ്രത്യക്ഷമാകുന്നത് നിങ്ങൾക്ക് കാണാനാവും. ശേഷം പാത്രം കഴുകുന്ന ഏതെങ്കിലും
സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം.

ഉപ്പ്


ഉപ്പിൽ അടങ്ങിയിരിക്കുന്ന ലവണകണങ്ങൾക്ക് വൃത്തിയാക്കാനുള്ള സവിശേഷതയുണ്ട്. കരി പിടിച്ച പാത്രത്തിൽ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കും. ഇതിനായി വൃത്തിയാക്കേണ്ട പാത്രത്തിൽ ചെറിയ അളവിൽ ഉപ്പിട്ട് കുറച്ച് വെള്ളം തിളപ്പിക്കുക. പിന്നീട് പത്രം കഴുകുന്ന സ്ക്രബ്ബറിൽ അല്പം കൂടുതൽ ഉപ്പ് ചേർത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. കറ ഇളകുന്നതിനോടൊപ്പം പാത്രം തിളങ്ങുന്നതും ശ്രദ്ധിക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News