
ഫോണുകൾ അടിയന്തിരമായി കൈമാറണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ദിലീപിനെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വധശ്രമ ഗൂഢാലോചന കേസിൽ മാത്രമല്ല, നടിയെ ആക്രമിച്ച കേസിലും ഫോണുകൾ നിർണ്ണായക തെളിവായി മാറും. ഇടക്കാല ഉത്തരവ് ദിലീപിന് കുരുക്കും , അന്വേഷണ സംഘത്തിന് നേട്ടവുമാണ്.
ദിലീപിനെതിരെ നിർണ്ണായകമായ വിവരങ്ങളാണ് വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടത്തിയതിന്
ദിലീപിനെതിരെ തെളിവുകൾ കണ്ടെത്തിയതായി ഡിജിപി പറഞ്ഞു.
എംജി റോഡിലെ ഫ്ലാറ്റിൽ നടന്ന ഗൂഡാലോചനയാണ് ഒന്ന്.
എറണാകുളം പൊലിസ് ക്ലബിന് സമീപം നടന്ന ഗൂഡാലോചനക്കും തെളിവുണ്ട്. 2019 ൽ സിനിമാ നിർമ്മാതാവായ വ്യക്തിയുമായി നടത്തിയ സംഭാഷണം കണ്ടെത്തിയിട്ടുണ്ട് എന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇതിന് പുറമെയാണ് ദിലീപ് ഹാജരാക്കുന്ന ഫോണിൽ നിന്നും ലഭിക്കാനിടയുള്ള തെളിവുകൾ . പ്രോസിക്യൂഷൻ്റെ ഉപഹർജിയിലാണ് ഇന്ന് കോടതി ഉത്തരവ് പറഞ്ഞതെങ്കിലും , ദിലീപിൻ്റെ മുൻകൂർ ജാമ്യ ഹർജിയിലും അതിൻ്റെ പ്രത്യാഘാതം ഉണ്ടാവും.
ദിലീപിൻ്റെ ഫോണുകൾ തുടർന്നുള്ള കേസന്വേഷണത്തിൽ നിർണ്ണായകമാണ് എന്നാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപിനെ കുരുക്കാൻ ആവശ്യമായ തെളിവുകൾ ഫോണിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണക്കുകൂട്ടൽ.
ഫോൺ ഒളിപ്പിക്കാൻ ദിലീപ് നടത്തിയ ശ്രമം ഈ വാദത്തെ ശരിവക്കുന്നതാണ്. വധശ്രമ ഗൂഢാലോചനയിൽ മാത്രമല്ല നടിയെ ആക്രമിച്ച കേസിലും അന്വേഷണ സംഘത്തിന് ഫോൺ പരിശോധനാ ഫലം സഹായകമാകും. ഫോൺ പരിശോധനാ ഫലം വൈകിയാലും മറ്റ് തെളിവുകളുടെ പിൻബലത്തിൽ കടുത്ത നടപടിയിലേക്ക് അന്വേഷണ സംഘം ഉടൻ കടക്കാനാണ് സാധ്യത.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here