ഉക്രൈന്‍ ; ആത്മാര്‍ത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യ

ഉക്രൈനില്‍ സംഘർഷം ഒഴിവാക്കുന്നതിനായുളള ആത്മാർത്ഥമായ സഹകരണം അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും
ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുട്ടിൻ. യുദ്ധമല്ല, സമാധാനമാണ് റഷ്യ ആഗ്രഹിക്കുന്നത്. എന്നാൽ പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ഉക്രൈനിനെ നാറ്റോ സഖ്യത്തിൽ ഉൾക്കൊളളിച്ചാൽ റഷ്യയ്ക്ക് നോക്കി നിൽക്കാനാവില്ല.

റഷ്യയുടെ സുരക്ഷ ഉറപ്പ് വരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും പുട്ടിൻ പറഞ്ഞു. അതേസമയം റഷ്യ ഉക്രൈനിനെ ആക്രമിച്ചാൽ വൻ ആൾ നാശമുണ്ടാകുമെന്ന് അമേരിക്കയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ജനറൽ മിലെ മുന്നറിയിപ്പ് നൽകി.

ഒരു ലക്ഷത്തോളം സൈനികരെയാണ് ഉക്രൈന്‍ അതിർത്തിയിൽ റഷ്യ
വിന്യസിച്ചിരിക്കുന്നത്. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ
പരിഹരിക്കണമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ
നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News