
വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ. ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു.
പൊതുജനവികാരം കണക്കിലെടുത്ത് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി എസ്ബിഐയുടെ വിശദീകരണം. ഡിവൈഎഫ്‌ഐയും വനിതാ സംഘടനകളും അടക്കം വിവാദ ഉത്തരവിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് എസ്ബിഐയുടെ പുതിയ നടപടി.
മൂന്ന് മാസമോ അതില്‍ കൂടുതലോ ഗര്‍ഭിണികളായ സ്ത്രീകളെ നിയമിക്കരുതെന്ന വിവാദ ഉത്തരവാണ് എസ്.ബി.ഐ പിന്‍വലിച്ചത്.പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടരാനും തീരുമാനിച്ചതായാണ് എസ്ബിഐയുടെ വിശദീകരണ കുറിപ്പില്‍ പറയുന്നത്.
തങ്ങളുടെ തൊഴില്‍ ശക്തിയുടെ ഏകദേശം 25% വരുന്ന വനിതാ ജീവനക്കാരുടെ പരിചരണത്തിനും ശാക്തീകരണത്തിനുമായി എസ്ബിഐ എപ്പോഴും സജീവമാണ്. കൊവിഡ് കാലയളവില്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഗര്‍ഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കുകയും വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ബാങ്കിലെ റിക്രൂട്ട്മെന്റിനായുള്ള വിവിധ ഫിറ്റ്നസ് മാനദണ്ഡങ്ങള്‍ എസ്ബിഐ അടുത്തിടെ അവലോകനം ചെയ്തിട്ടുണ്ടെന്നും മാനദണ്ഡങ്ങളിലെ പരിഷ്‌കരണം സ്ത്രീകളോടുള്ള വിവേചനമായി വ്യാഖ്യാനിക്കപ്പെട്ടൂവെന്നും വിശദീകരണത്തില്‍ പറയുന്നു.
ഡിവൈഎഫ്‌ഐയും വനിതാ സംഘടനകളും അടക്കം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിവാദ ഉത്തരവിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതിനെതുടര്‍ന്നാണ് എസ്ബിഐയുടെ പുതിയ നടപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here