അഖിലേന്ത്യാ പണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേക്ക്‌ മാറ്റി

ഫെബ്രുവരി 23, 24 തീയതികളിൽ നടത്താനിരുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക്‌ മാർച്ച്‌ 28,29 തീയതികളിലേയ്‌ക്ക്‌ മാറ്റിയതായി കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി അറിയിച്ചു.

അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌, പാർലമെന്റ്‌ സമ്മേളനം എന്നിവ പ്രമാണിച്ചാണ്‌ പണിമുടക്ക്‌ മാറ്റിയത്‌. ജീവനക്കാരെ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുള്ള സാഹചര്യവും പരിഗണിച്ചാണ്‌ തീരുമാനം.

മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദിയുടെ ആഹ്വാനപ്രകാരം പണിമുടക്ക്‌. സംയുക്ത കിസാൻമോർച്ച പണിമുടക്കിനു പിന്തുണ നൽകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News