
വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. ഇത് കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. എത്ര വിശപ്പില്ല എന്ന് പറഞ്ഞാലും പലരും ചട്ടിപ്പത്തിരി കഴിക്കാന്‍ ഒന്ന് മിനക്കെടും. അത്രക്ക് സ്വാദുള്ള ഒന്നാണ് ചട്ടിപ്പത്തിരി. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം
ഉപ്പും കുരുമുളകും ചേര്‍ത്ത് ചിക്കന്‍ നല്ലതുപോലെ വേവിക്കുക. ശേഷം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് പിച്ചിയിടുക. പിന്നീട് ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് ബ്രൗണ്‍ നിറത്തിലാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ്, അരസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ്, ഗരംമസാല, ചിക്കന്‍ മസാല എന്നിവ ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ശേഷം നല്ലതുപോലെ മിക്‌സ് ആയിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാവുന്നതാണ്.
മൈദ പാല്‍ അല്‍പം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. പിന്നീട് ഒരു പാത്രത്തില്‍ ബാക്കിയുള്ള പാലും മുട്ടയും കുരുമുളക് പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ബീറ്റ് ചെയ്ത് വെക്കണം. ചട്ടിപ്പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ എണ്ണ തടവി അടുപ്പില്‍ വെക്കണം. ശേഷം നമ്മള്‍ പരത്തിയെടുത്ത ചപ്പാത്തിക്ക് മുകളില്‍ അല്‍പം അടിച്ച് വെച്ചിരിക്കുന്ന മുട്ട തടവണം. ഇത് ചൂടായ ചട്ടിയിലേക്ക് വെക്കുകയും ഇതിന് മുകളിലേക്ക് നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചിക്കന്‍ മസാല ചേര്‍ക്കുകയും വേണം. ഇങ്ങനെ ചെയ്തതിന് ശേഷം ഇതിന് മുകളിലേക്ക് മറ്റൊരു ചപ്പാത്തി വെക്കണം. പിന്നീട് ഇതിന് മുകളിലും മുട്ട ഒഴിക്കാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് സൈഡു നല്ലതുപോലെ വേവിച്ചെടുക്കണം. ചട്ടിപ്പത്തിരി തയ്യാര്‍. ഇനി ചൂടോടെ കഴിക്കാവുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here