മാർക്ക്‌ ലിസ്റ്റിന്‌ ഒന്നര ലക്ഷം കൈക്കൂലി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ. സെക്ഷൻ അസിസ്റ്റൻറ് എൽസി സി ജെ യാണ് വിജിലൻസിന്റെ പിടിയിലായത്. എംബിഎ മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലൻസ് ഇവരെ കുടുക്കിയത്.

വിജിലൻസ് എസ്പിക്ക് വിദ്യാർഥിനി നൽകിയ പരാതി തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ് സർവകലാശാല ജീവനക്കാരി പിടിയിലായത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വിജിലൻസ് സംഘം എം ജി സർവ്വകലാശാല ആസ്ഥാനത്തു മിന്നൽ പരിശോധന നടത്തിയത്.

വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി യൂണിവേഴ്സിറ്റി സെക്ഷൻ അസിസ്റ്റൻറ് എൽസി സി ജെ യാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ എം.ബിഎ വിദ്യാർത്ഥിനിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രൊഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് ഇവർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ 125000 രൂപ ബാങ്ക് വഴി കൈപ്പറ്റി.

ബാക്കി തുക കൂടി ആവശ്യപ്പെട്ടതിനെ തുടർന്നു വിദ്യാർത്ഥിനി വിജിലൻസ് എസ്.പിക്ക് പരാതി നൽകുകയായിരുന്നു. വിജിലൻസ് നിർദ്ദേശം നൽകിയതിനെ തുടർന്ന് ബാക്കി തുകയിൽ നിന്നും 15000 രൂപ വിദ്യാർത്ഥിനി യൂണിവേഴ്സിറ്റി ഓഫീസിൽ എത്തിച്ചു നൽകുന്നതിനിടെ ഉദ്യോഗസ്ഥയെ പിടികൂടുകയായിരുന്നു.

മേഴ്സി ചാൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിനി തോറ്റു പോയി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടാൻ ശ്രമിച്ചത്. പരീക്ഷയിൽ വിജയിച്ചു എന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് വിദ്യാർഥിനി പരാതി നൽകാൻ തയ്യാറായത്.

വിജിലൻസ് എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അറസ്റ്റിലായ എൽസി ആർപ്പൂക്കര സ്വദേശിയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ
ശക്തമായ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമാണ് വിജിലൻസ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News