ലോകായുക്ത വിധിയിൽ കെ ടി ജലീലിന്‌ സാമാന്യ നീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാർ എഴുതുന്നു

ലോകായുക്ത വിധിയിൽ ഡോ. കെ ടി ജലീലിന്‌ സാമാന്യനീതി നിഷേധിക്കപ്പെട്ടോ?‐ അഡ്വ. കെ എസ്‌ അരുൺകുമാറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

കേരളാ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താൻ വേണ്ടി ഓർഡിനൻസ് ഇറക്കാൻ കേരള മന്ത്രിസഭ തീരുമാനിച്ചത് 2022 ജനുവരി 19 നാണ്. ശുപാർശ ചെയ്യപ്പെട്ട ഓർഡിനൻസ് ഇപ്പോൾ ബഹുമാനപ്പെട്ട ഗവർണറുടെ പരിഗണനയിലാണ്. ലോകായുക്ത നിയമ ഭേദഗതിയെക്കുറിച്ചാണ് കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പത്ര-ദൃശ്യമാധ്യമങ്ങളിലെ വാർത്തകളും ചർച്ചകളും എല്ലാം.
ടി നിയമ ഭേദഗതിയിലേക്ക് നയിച്ചത് മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്തയിൽ ഫയൽ ചെയ്‌ത കേസും അതിന്റെ വിധിന്യായവും ആണ് എന്നാണ് ആരോപിക്കുന്നത്. കെ ടി ജലീലിനെതിരായ ലോകായുക്ത കേസിൽ അദ്ദേഹത്തിനെ ലോകായുക്ത വിസ്‌തരിക്കുകയോ അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ അനുവാദം ലഭിക്കുകയോ ചെയ്‌തിതില്ല എന്ന് ആദ്യഘട്ടം മുതൽ തന്നെ ചർച്ചയായിരുന്നു. എന്നാൽ കെ ടി ജലീലിനെ ലോകായുക്ത വിസ്‌തരിച്ചു എന്നും അദ്ദേഹത്തിന് തെളിവുകൾ ഹാജരാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നുവെന്നും കെ ടി ജലീൽ ഹാജരാക്കിയ തെളിവുകൾ എല്ലാം പരിശോധിച്ചിട്ടാണ് ലോകായുക്ത വിധി പറഞ്ഞതെന്നും യുഡിഎഫ്‌ നേതാക്കളും ചാനൽ ചർച്ചകളിലെ ” നിയമ വിദഗ്ദന്മാരും ” മാധ്യമ ജഡ്‌ജിമാരുടെ മുന്നിൽ വാദിക്കുന്നത് കണ്ടു. എന്നാൽ എന്താണ് കെ ടി ജലീൽ കേസുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ നടന്നത്?.

ലോകായുക്ത നിയമപ്രകാരം ഒരു പരാതി ലഭിച്ചാൽ ആ പരാതി നിയമപരമാണോ എന്നറിയാൻ ആദ്യം പ്രാഥമിക പരിശോധന (Preliminary Inquiry) നടത്തണം. പിന്നീട് പരാതിയിലെ വസ്‌തുതകളെക്കുറിച്ച് വിശദമായ അന്വേഷണം ( Investigation) നടത്തണം. പിന്നീട് ലോകായുക്ത നിയമത്തിന്റെ വകുപ്പ് 11 പ്രകാരം തെളിവെടുപ്പ് ( Evidence) നടത്തണം. തെളിവെടുപ്പ് പൂർത്തികരിച്ചാൽ മാത്രമേ കേസ് വാദത്തിനായി (Hearing) മാറ്റുകയുള്ളൂ. എന്നാൽ കെ ടി ജലീലിനെതിരായി ലോകായുക്തയിൽ ഫയൽ ചെയ്‌ത C. No. 57/19 B കേസിന്റെ ദിവസേനയുടെ നടപടിക്രമങ്ങൾ (Proceeding Sheet) പരിശോധിച്ചാൽ വസ്‌തുതകൾ വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News