ഹൃദയം’ കാണാൻ പ്രിയദർശൻ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസൻ.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയാണ് ഹൃദയംപ്രിയദർശന്റെ മകൾ കല്യാണി ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.
”ഒരു മില്യൺ ഡോളർ ചിത്രം. ഇന്ന് ‘ഹൃദയം’ കാണാൻ അദ്ദേഹം വന്നപ്പോൾ ക്ലിക്ക് ചെയ്തത്, ഈ രാത്രി ഞാനൊരിക്കലും മറക്കില്ല,.ഈ ചലച്ചിത്ര ജീവിതം തന്നതിനും ഈ മനോഹര പ്രൊഫഷനിൽ താൻ എത്തിച്ചേർന്നതിൽ ദൈവത്തിന് നന്ദിയെന്നും വിനീത് വിനീതിന്റെ ഭാര്യ ദിവ്യയാണ് ഫൊട്ടോ പകർത്തിയത്.
പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെ കകോളേജ് കാലഘട്ടം മുതലുള്ള യാത്രയാണ് ഹൃദയം.ദര്‍ശനാ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തിയ സിനിമയാണ് ഹൃദയം.14 ഗാനങ്ങൾ വിരസതയില്ലാതെ സിനിമയിൽ കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയം
Get real time update about this post categories directly on your device, subscribe now.