വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുക സർക്കാർ ലക്ഷ്യം; മന്ത്രി ആർ ബിന്ദു

ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ കോളേജിൽ 4 കോടി 59 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. കുട്ടികളുടെ സർഗാത്മകമായ സാധ്യതകൾ വളർത്തി നാടിന്റെയും സമൂഹത്തിന്റെയും വളർച്ചക്ക് ആവശ്യമായ രീതിയിൽ പ്രയോജനപ്പെടുത്താനാണ് ഈ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.

കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നുമാണ് 4 കോടി 59 ലക്ഷം രൂപ കോളേജിലെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ഓപ്പൺ ഓഡിറ്റോറിയം, ഉദ്യാനം രണ്ടും മൂന്നും നിലകളിലെ ലൈബ്രറി ബ്ലോക്ക്, പുതിയ പാരിഷ് ഹാൾ, കോളേജ് ഹോസ്റ്റലിന്റെ വിപുലീകരിച്ച രണ്ടും മൂന്നും ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. മന്ത്രി ആർ ബിന്ദു നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ രീതിയാണ് കൂടുതൽ ശക്തമാക്കേണ്ടതെന്നും വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

എം എൽ എ സനീഷ് കുമാർ ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ എം എൽ എ ബി ഡി ദേവസി നഗരസഭാ ചെയർമാൻ വി.ഒ പൈലപ്പൻ, വിദ്യാഭ്യാസ വകുപ്പ് കോളേജ് ഡയറക്ടർ വിഘ്നേശ്വരി ഐ എ എസ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here