നാടോടി സ്ത്രീക്ക് പ്രസവ ചികിത്സ ഒരുക്കിയ ആശുപത്രിക്ക് ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം

പ്രസവ വാര്‍ഡില്ലാത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ നാടോടി സ്ത്രീയ്ക്ക് മതിയായ പരിചരണം നല്‍കി പ്രസവം എടുത്ത ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മാതൃകാപരമായ പ്രവര്‍ത്തനമാണ് പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. എ. ആനന്ദ് കൃഷ്ണന്‍, നഴ്‌സുമാരായ സിനി, പ്രീതി, ഗിരിജ ജയ്‌മോന്‍ ആരോഗ്യ പ്രവര്‍ത്തക സരസ്വതി എന്നിവര്‍ നടത്തിയത്. മതിയായ ചികിത്സയും പരിചരണവും നല്‍കി അമ്മയേയും കുഞ്ഞിനേയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. കൊവിഡ് കാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here