ഗാന്ധിജിയെയും, ഇന്ത്യന്‍ ചരിത്രത്തെയും തിരുത്തിയെഴുതാനുള്ള ശ്രമവുമായി ബിജെപി….ഇന്ന് രക്തസാക്ഷിദിനം

ഇന്ന് രാജ്യം ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആദരിക്കും. അതേ സമയം ഗാന്ധിജിയെയും, ഇന്ത്യന്‍ ചരിത്രത്തെയും തിരുതിയെഴുതാനാണ് ബിജെപി ശ്രമം.. ബീറ്റിങ് റിട്രീറ്റില്‍ നിന്നും ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടൊഴിവാക്കിയതും ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്..

ഗാന്ധിജിയുടെ രക്തസാക്ഷിദിനം നമ്മെ കടന്ന് പോകുന്നത് ബിജെപി വര്‍ഗീയതയുടെ വിത്തുകള്‍ പാകി വിഭജിക്കാന്‍ ശ്രമിക്കുന്ന പുതിയ നാളുകളിലാണ്.. ഗാന്ധിജിയെ മാറ്റിപ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ഗാന്ധി രക്തസാക്ഷി ദിനത്തില്‍ തന്നെ ഗാന്ധി ഘാതകനായ തീവ്ര വര്‍ഗീയവാദി ഗോഡ്‌സേയെ പുകഴ്ത്തുന്ന വൈ ഐ കില്‍ഡ് ഗാന്ധി എന്ന സിനിമ പുറത്തിറക്കുന്ന നീക്കവും ഇതിന്റെ ഭാഗം തന്നെയാണ് . സ്വാതന്ത്രം കിട്ടി 75 വര്‍ഷമാകുമ്പോഴും ഗാന്ധിജിയെ അംഗീകരിക്കാന്‍ ബിജെപിക്ക് ഇപ്പോഴും പൂര്‍ണമായും സാധിക്കുന്നില്ല.

പ്രഗ്യ സിങ് താക്കൂര്‍ അടക്കം ബിജെപി നേതാക്കള്‍ ഗാന്ധിജിയെ അപമാനിച്ചും, ഗോഡ്‌സേയെ പ്രകീര്‍ത്തിച്ചും രംഗത്തു വരുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. ഇന്ത്യ ഗേറ്റില്‍ നേതാജിയുടെ പ്രതിമ സ്ഥാപിച്ചത് പോലും നേതാജിയോടുള്ള ആദരവിനപുറം ഗാന്ധിജിയെ മായ്ക്കാണെന്ന നിരീക്ഷണങ്ങളും നിരവധിയുണ്ട്. ഇതിന് പുറമെയാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ നിന്ന് ഗാന്ധിജിയുടെ പ്രിയ ഗാനം നീക്കം ചെയ്തത്. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചാലും ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുക മാത്രമേ ഉള്ളു എന്നതാണ് ബിജെപി തിരിച്ചറിയാത്ത യാഥാര്‍ത്ഥ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News