തന്നെ വലയം ചെയ്യുന്ന അഗാധമായ ഇരുട്ടിനും ദു:ഖത്തിനും നടുവിൽ ഏകാകിയായിരുന്ന് ഗാന്ധിജി ആവർത്തിച്ചത്‌:സുനിൽ പി ഇളയിടം കുറിക്കുന്നു .

ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ ഈ എഴുപത്തിനാലാം വർഷത്തിൽ സുനിൽ പി ഇളയിടം കുറിച്ചത് ഇങ്ങനെ

ഒരു രാജ്യത്തെ മുഴുവൻ പേരുടെയും മതം ഒന്നു തന്നെയായാലും രാഷ്ട്രത്തിന് മതം ആവശ്യമില്ല ”
– മഹാത്മാഗാന്ധി

1948 ജനുവരി 13നാണ് ഗാന്ധിജി തൻ്റെ അവസാനത്തെ നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. ദൽഹിയിലെ മുസ്‌ലീങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യങ്ങളിലൊന്ന്. പാക്കിസ്ഥാനിൽ അരങ്ങേറിയ വർഗ്ഗീയാക്രമണങ്ങളുടെ പേരിൽ ഇന്ത്യയിൽ മറ്റൊരു നിലയിൽ അതാവർത്തിച്ചു കൂടെന്ന് ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞു.

ഹിംസയെ ഹിംസ കൊണ്ട് നേരിടാനാവില്ല.ഒരു കൊലയ്ക്ക് മറ്റൊരു കൊല പരിഹാരമല്ല! തന്നെ വലയം ചെയ്യുന്ന അഗാധമായ ഇരുട്ടിനും ദു:ഖത്തിനും നടുവിൽ ഏകാകിയായിരുന്ന് ഗാന്ധിജി ആവർത്തിച്ചു.

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെയ്ക്കുള്ള അന്തിമപ്രേരണ ഈ നിരാഹരസത്യഗ്രഹമായിരുന്നു.
1948 ജനുവരി 30. വൈകുന്നേരം 5.17…
ഹെ റാം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News