രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 2,34,281 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.3,52,784 പേര്‍ രോഗമുക്തരായി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ മരണനിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്ക ജനകമാണ്. 24 മണിക്കൂറിനിടെ 893 കോവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചത്.

മൂന്നാം തംരഗത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ആണ്. കഴിഞ്ഞ ദിവസം 871 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതെ സമയം രാജ്യത്തെ 75% പേരും കോവിഡ് ഇരു വാക്സിനുകളും സ്വീകരിച്ചുവെന്ന് മന്‍സുഖ് മണ്ഡവ്യ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News