എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഏറ്റുമാനൂര്‍ പേരൂര്‍ പുളിമൂട് ജംഗ്ഷനിലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമത്തില്‍ മോഷ്ടാവിന്റെ CCTV ദൃശ്യം പുറത്ത്. നീല ടീ ഷര്‍ട്ടും,തൊപ്പിയും മാസ്‌കും ധരിച്ച് എത്തിയ യുവാവ് എ ടി എം കമ്പി ഉപയോഗിച്ച് തകര്‍ക്കുന്ന ചിത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

സംക്രാന്തി – പേരൂര്‍ റോഡില്‍ പുളിമൂട് കവലയില്‍ എസ്.ബി.ഐ യുടെ എടിഎം മാണ് കുത്തി പൊളിച്ച് കവര്‍ച്ചാ ശ്രമം നടത്തിയിരിക്കുന്നത്. എന്നാല്‍,പണം നഷ്ടമായോ എന്ന കാര്യത്തില്‍ വ്യക്തയില്ല. ബാങ്ക് അധികൃതര്‍ എത്തി പരിശോധന നടത്തിയാലേ ഇത് വ്യക്തമാകൂ.

ഞായറാഴ്ച പുലര്‍ച്ചെ 2.39 ഓടെയാണ് പുളിമൂട് ജംഗ്ഷനിലെ എടിഎം തകര്‍ക്കപ്പെട്ടിരിക്കുന്നത്. പുലര്‍ച്ചെ ഇതുവഴി എത്തിയ യാത്രക്കാരാണ് എടിഎം തകര്‍ത്തത് കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം ഏറ്റുമാനൂര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. എടിഎമ്മിന്റെ കസ്റ്റോഡിയനായ ബാങ്ക് മാനേജരോട് സ്ഥലത്ത് എത്താന്‍ ആവശ്യപ്പെട്ടിടുണ്ട്.

എടിഎം യന്ത്രം തകര്‍ത്തശേഷം പണം കവരാന്‍ ശ്രമം നടത്തിയതായാണ് സൂചന. എടിഎം മെഷീന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News