കൈറ്റ് വിക്ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ക്ലാസുകള്‍ ഇന്നു തീരും

കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളില്‍ പത്താം ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ജനുവരി 31 തിങ്കള്‍) പൂര്‍ത്തിയാകും. പൊതുവിഭാഗത്തിന് പുറമെ പ്രത്യേകമായുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഒരാഴ്ച കൂടി തുടരും. തുടര്‍ന്ന് പത്താം ക്ലാസിലെ പൊതുപരീക്ഷ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കുട്ടികളെ സജ്ജമാക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഓരോ വിഷയവും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് റിവിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഇതോടൊപ്പം എം.പി3 ഫോര്‍മാറ്റിലുള്ള ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പല തവണ കുട്ടികള്‍ക്ക് കേട്ടു പഠിക്കാന്‍ സഹായകമാകുന്ന ഓഡിയോ ബുക്കുകളും കൈറ്റ് പുറത്തിറക്കും. മാര്‍ച്ച് ആദ്യവാരം തത്സമയ സംശയ നിവാരണത്തിനായി ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും. മുഴുവന്‍ ക്ലാസുകളും firstbell.kite.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News