ഇന്ന് ലോക്ഡൗണിന് സമാനമായ ഞായര്‍

കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പൊലീസിന്റെ കര്‍ശന പരിശോധന . നഗരത്തെ രണ്ടായി തിരിച്ച് മേഖല ഒന്നില്‍ 38 കേന്ദ്രങ്ങളിലും , മേഖല രണ്ടില്‍ 27 ചെക്കിംഗ് പോയിന്റിലും പരിശോധന ഉണ്ടാവും. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള ആവശ്യക്കാരെ മാത്രമേ ഇന്ന് യാത്ര അനുവദിക്കു

സി ക്വാറ്റഗറി വിഭാഗത്തില്‍ പെടുന്ന ജില്ലകളില്‍ ജനങ്ങള്‍ നിയന്ത്രണം ലംഘിക്കാതെ ഇരിക്കാന്‍ പൊലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ഇതര വിഭാഗത്തില്‍ പെടുന്ന ജില്ലകളിലും രാവിലെ മുതല്‍ പൊലീസ് വാഹന പരിശോധന ആരംഭിച്ചു. അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവരേയും പൊലീസ് തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം യാത്ര തുടരാന്‍ അനുവദിച്ചു. എന്നാല്‍ അനാവശ്യ യാത്രകള്‍ എന്ന് ബോധ്യപ്പെട്ടവരുടെ പേരില്‍ പിഴ ചുമത്തി . ഞായറാഴ്ച്ച ആള്‍ക്കൂട്ടം ഉണ്ടാവാതിരിക്കാന്‍ ആണ് സര്‍ക്കാര്‍ വിരാന്ത്യ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പരിശോധനക്ക് ‘ നേതൃത്വം നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

ഹോട്ടലുകളിലും ,ബേക്കറിയിലും ടേക്ക് എവെ കൗണ്ടര്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുനുണ്ട്. ഭക്ഷ്യ വിതരണ മേഖലയിലെ ജീവനക്കാരേയും , ഇ കെ മേഴ്‌സ് വിതരണക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News