മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു

മലപ്പുറം മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു . പുളളിപ്പാടം ഇല്ലിക്കല്‍ കരീമാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 67 കാരനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here